വൈപ്പിൻ : മുസ്ലീംലീഗിന് യു.ഡി.എഫ് നൽകിയ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ കുഴുപ്പിള്ളി ഡിവിഷനിൽ ലീഗുകാരനല്ലാത്തയാളെ സ്ഥാനാർത്ഥിയക്കിയതിൽ പ്രതിഷേധിച്ച് ലീഗിൽ കൂട്ടരാജി. ലീഗ് എടവനക്കാട് പഞ്ചായത്ത് ജനറൽസെക്രട്ടറി സുധീർ മാസ്റ്റർ , പഞ്ചായത്ത് സെക്രട്ടറി കെ എ അബൂബക്കർ, നായരമ്പലം ജനറൽസെക്രട്ടറി അബ്ധു കടവിൽ, പ്രസിഡന്റ് കെ എസ് കൊച്ചുമുഹമ്മദ്, എടവനക്കാട് അത്താണി ശാഖാ പ്രസിഡന്റ് ആറ്റ കോയ തങ്ങൾ എന്നിവരാണ് രാജി വെച്ചത്. യു.ഡി.എഫിനെതിരെ തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഇവർ പ്രഖ്യാപിച്ചു.

ഇതേതുടർന്ന് നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ലീഗ് മാറ്റി. പി കെ അബ്ദുൽ റസാക്കിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായി ലീഗ് നിയോജകമണ്ഡലം ജന. സെക്രട്ടറി പി എച്ച് അബൂബക്കർ അറിയിച്ചു.