നെട്ടൂർ : നെട്ടൂർ മസ്ജിദുൽ ഹിമായയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഓൺലൈനിലുടെ നിർവഹിക്കും. എം.എ. യൂസഫലിയുടെ പത്നി സാബിറ യൂസഫലി തന്റെ മാതാവിന്റെ പേരിൽ പുനർനിർമ്മിച്ചതാണ് പള്ളി. മൂന്ന് നിലകളിലായി 16,000 ചതുരശ്രയടിയിലാണ് പള്ളി. താഴെത്തെ നില ശീതികരിച്ച പള്ളിയിൽ മൂന്നു നിലകളിലുമായി 1,800പേർക്ക് ഒരേസമയം പ്രാർത്ഥിക്കാം. യാത്രക്കാരായ സ്ത്രീകൾക്ക് പ്രാർത്ഥനയ്ക്കു പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ മസ്ജിദുൽ ഹിമായ പ്രസിഡന്റ് പി.കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിക്കും.