commi


കൊച്ചി: ഫേസ്ബുക്കിലൂടെ ഗാർഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷൻ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. യുവതിയെ നേരിൽ കണ്ട കമ്മിഷൻ അംഗങ്ങൾ അതിന് ശേഷം നടന്ന ആദ്യ അദാലത്തിൽ തന്നെ പ്രശ്‌നം വീണ്ടും പരിഗണിക്കുകയായിരുന്നു.

ചോറ്റാനിക്കരയിൽ സ്ത്രീകൾക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെടാൻ അദാലത്ത് തീരുമാനിച്ചു. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായി നടത്തിയ അദാലത്തിൽ 55 പരാതികൾ പരിഗണിച്ചു. 15 കേസുകൾ തീർപ്പാക്കി. അഞ്ചു കേസുകൾ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയിൽ കൗൺസിലിംഗ് നിർദേശിച്ചു. 34 പരാതികൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടു.