പറവൂർ: പറവൂർ നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കെ.എം. ദിനകരൻ, ഡോ. എൻ രമാകാന്തൻ, എൻ.എ. അലി, ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, എൻ.ഐ. പൗലോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. സുധാകരൻ പിള്ള (പ്രസിഡന്റ്), എൻ.എസ്. അനിൽകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.