vishnu
ആശുപത്രിയിൽ രക്തദാനത്തിനെത്തിയ സ്ഥാനാർത്ഥി വിഷ്ണു ജയൻ

കോലഞ്ചേരി: പ്രചരണം പിന്നാലെ നടക്കും. രക്തദാനത്തിന് മുൻഗണന. പുത്തൻകുരിശ് പഞ്ചായത്തിലെ വടയമ്പാത്തുമല വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിഷ്ണു ജയൻ ഇന്നലെ പത്രിക സമർപ്പണത്തിന്റെ ദിനമായിരുന്നു. തുടർന്ന് വാർഡിൽ കാമ്പയിൻ നടക്കുന്നതിനിടെയാണ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരു രോഗിയുടെ രക്തത്തിലെ കൗണ്ട് കുറഞ്ഞതിനാൽ അടിയന്തിരമായി രക്തം വേണമെന്ന് ഡിവൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും അറിയിപ്പ് വന്നത്. തത്കാലം പ്രചരണത്തിന് അവധി നല്കി തന്റെ ഒപ്പമുണ്ടായരുന്ന പ്രവർത്തകരുമായി ഓട്ടം ആശുപത്രിയിലേയ്ക്കാക്കി. ആശുപത്രിയിലെത്തിയ സംഘം രക്തദാനത്തിനു ശേഷമാണ് കാമ്പയനിൽ വീണ്ടും സജീവമായത്.