കാക്കനാട്: ജില്ല പഞ്ചായത്ത് കടുങ്ങല്ലൂർ, കുമ്പളങ്ങി ഡിവിഷനുകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. കടുങ്ങല്ലൂർ ഡിവിഷനിൽ ആന്റണി ജോസഫും കുമ്പളങ്ങിയിൽ സി.വി. സുരേഷുമാണ് പത്രിക സമർപ്പിച്ചത്. നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബി.ജെ.പി.നേതാവ്. സി.കെ. ഗോപിനാഥ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.