വൈപ്പിൻ : വൃശ്ചികവേലിയേറ്റത്തോടൊപ്പം ശക്തമായ മഴ പെയ്തതോടെ എടവനക്കാട് പ്രദേശം വീണ്ടും വെള്ളക്കെട്ടിന്റെ പിടിയിലായി. നൂറു കണക്കിന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായി .പഴങ്ങാട് പടിഞ്ഞാറ് ഭാഗം , വാച്ചാക്കൽ പടിഞ്ഞാറ് , അണിയൽ ഇക്ബാൽ റോഡ് , കപ്പേളയുടെ പരിസരം, കണ്ണു'പിള്ളക്കെട്ട് പരിസരം എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം. ചെമ്മീൻ കെട്ടുകളുടെയും തോടുകളുടെയും പാർശ്വഭിത്തികൾ കെട്ടിയുയർത്തി വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് വെള്ളത്തിനൊപ്പം മാലിന്യങ്ങളും കയറുന്നതിനാൽ പകർച്ചവ്യാധിയും രോഗഭീഷണിയും നില നിൽക്കുന്നുണ്ട്.