പുത്തൻകുരിശ്: ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, സ്ഥാനാർത്ഥി ഷിജി അജയൻ, എൻ എസ് സജീവൻ, പി ടി അജിത് എന്നിവർ സംസാരിച്ചു.