കൊച്ചി: ജനങ്ങളുടെ ജീവനും സുരക്ഷയും പന്താടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പാലാരിവട്ടം ഫ്ളൈ ഓവറിൽ ഭാരശേഷി പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. തുടർന്ന് പൊളിച്ചുപണി ആരംഭിച്ചു. അത് പൂർത്തിയാവുംമുമ്പേ, ഇന്നലെ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായി.
ബലക്ഷയം കണ്ടെത്തി അടച്ചിട്ട ഫ്ളൈ ഓവറിൽ ഭാരശേഷി പരിശോധന നടത്തണമെന്ന ഹർജിയുമായി എൻജിനിയർമാരുടെയും കരാറുകാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.പാലം പൊളിക്കുന്നത് 2019 സെപ്തംബർ 24ന് ഹൈക്കോടതി തടഞ്ഞു. നവംബർ 21ന് ഭാരപരിശോധന നടത്താനും ഉത്തരവായി. ഇതിനെതിരെ 2020 ഫെബ്രുവരി 7ന് സർക്കാർ അപ്പീൽ സമർപ്പിച്ചു. സെപ്തംബർ 22ന് സുപ്രീംകോടതി പാലം പൊളിച്ചുപണിയാൻ അനുമതി നൽകി.