call-center-bjp
ബി.ജെ.പി സെൻട്രൽ കാൾ സെന്ററിന്റെ ഉദ്ഘാടനം എസ്.ജയകൃഷ്ണൻ നിർവഹിക്കുന്നു.

കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കീഴിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെൻട്രൽ കാൾ സെന്റർ ആരംഭിച്ചു. പ്രൊഫ. എം.കെ.സാനുവിനെ ഫോണിൽ വിളിച്ച് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ മേയർ സൗമിനി ജയിൻ ഉൾപ്പെടെയുള്ളവരെയും വിളിച്ച് തിരഞ്ഞെടുപ്പിൽ സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു.

ബൂത്തുതലം ഉൾപ്പെടെ ആയിരം കോൾസെന്ററുകൾ പ്രവർത്തനം തുടങ്ങുമെന്ന് ജയകൃഷ്ണൻ പറഞ്ഞു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോൾ സെന്റർ കൺവീനറുമായ പത്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, ജില്ലാ ജനറൽ സെകട്ടറിയും കോൾ സെന്റർ കോ കൺവീനറുമായ ലേഖാ നായ്ക്, അഡ്വ. വന്ദന തുടങ്ങിയവർ പ്രസംഗിച്ചു.