ആലുവ: ആലുവ റേഞ്ചിലെ 13 ഗ്രൂപ്പ് ഷാപ്പുകൾ അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് ലൈസൻസികളുടെ വീടിന് മുന്നിൽ ജില്ലാ മദ്യ വ്യവസായ തൊഴിലാളി യൂണിയന്റെ (ബി.എം.എസ്) ആഭിമുഖ്യത്തിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സന്തോഷ് പൈ അദ്ധ്യക്ഷത വഹിച്ചു. വി.കെ. അനിൽകുമാർ സംസാരിച്ചു.