കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ബുധസംഗമം നടത്തി.മലയാള ഐക്യവേദി ജില്ല പ്രസിഡന്റ് സുരേഷ് മൂക്കന്നൂർ കൊവിഡ് കാല വിദ്യാഭ്യാസ രംഗം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.നേതൃസമിതി കൺവീനർ രാധ മുരളീധരൻ അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടറി കാലടി. എസ്. മുരളീധരൻ ആമുഖ പ്രഭാഷണം നടത്തി.