കൊച്ചി: മുളന്തുരുത്തി, ആമ്പല്ലൂർ പഞ്ചായത്തുകളിൽകൂടി കടന്നുപോകുന്ന കോണോത്തുപുഴയിൽ പുത്തൻകാവ് പാലത്തിന് സമീപം താത്ക്കാലിക ബണ്ട് നിർമ്മിക്കാത്തതുമൂലം ഉപ്പുവെള്ളം കയറി കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. താൽക്കാലിക ബണ്ട് നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും എം.എൽ.ആ കത്ത് നൽകി. യഥാസമയം ബണ്ട് നിർമ്മിക്കാത്തത് മൂലം ഉപ്പുവെള്ളം കയറി കൃഷി നശിച്ചു. കുടിവെള്ളം മലിനമായി. താത്ക്കാലിക ബണ്ട് സ്ഥാപിച്ച് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുമായിരുന്നു. താത്ക്കാലിക ബണ്ട് ഇറിഗേഷൻ വകുപ്പാണ് സ്ഥാപിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സ്ഥിരമായ ബണ്ട് സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു