നെടുമ്പാശേരി: പാറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജി. ശ്രീകുമാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, പ്രസിഡന്റ് എം. മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, പി.എൻ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.