ആലുവ: പെരിയാറിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലുവ മണപ്പുറത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് 55 വയസു തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. 165 സെന്റീമീറ്റർ ഉയരവും നരച്ച താടിയുമുണ്ട്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.