കൊച്ചി: കൊച്ചി സർവകലാശാല ബി.വോക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. റാങ്ക് ലിസ്റ്റിലില്ലാത്ത അപേക്ഷകർക്കും പങ്കെടുക്കാം. റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. അഡ്മിഷൻ ലഭിക്കുന്നവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽരേഖയും കോപ്പിയും ഹാജരാക്കുകയും അപേക്ഷാഫീസും പ്രവേശനഫീസും അടക്കുകയും വേണമെന്ന് പ്രവേശനവിഭാഗം ഡയറക്ടർ അറിയിച്ചു.