അങ്കമാലി: ബി.എം.എസ് അങ്കമാലി മേഖലാ സമ്മേളനം ജില്ലാ ട്രഷറർ കെ.എസ്.ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൻ.വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.കെ.അനിൽകുമാർ സമാപന പ്രസംഗം നടത്തി. ഭാരവാഹികൾ: കെ.കെ മോഹനൻ (മേഖലാ പ്രസിഡന്റ്), വി.എസ് രവീന്ദ്രൻ, എൻ.വി. സുഭാഷ്, പി.എസ്.സരസൻ, സന്ധ്യാ മനോജ് (വൈസ് പ്രസിഡന്റുമാർ), എം.പി. പ്രദീപ്കുമാർ (സെക്രട്ടറി), സി.എസ്. സുരേഷ്, കെ.എസ്.സേതു, അജിത സാജു (ജോയിന്റ് സെക്രട്ടറിമാർ), വി.ആർ.ബാബു (ട്രഷറർ).