elisabth-sanu
എലിസബത്ത് സാനു

അങ്കമാലി: നഗരസഭയിൽ പ്രാതിനിദ്ധ്യം തേടി വിദ്യാർത്ഥികളായ സ്ഥാനാർത്ഥികൾ രംഗത്ത്. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ജിതിൻ ഡേവിസും എലിസബത്ത് സാനുവുമാണ് മത്സരരംഗത്തിറങ്ങിയത്. ജിതിൻ ഡേവിസ് നായത്തോട് പതിനേഴാം വാർഡിലും എലിസബത്ത് സോനു അങ്ങാടിക്കടവ് നാലാംവാർഡിലമാണ് ജനവിധി തേടുന്നത്.
ആലുവ ഭാരത് മാതാ കോളേജിൽനിന്ന് ബികോം പാസായി എൽ.എൽ.ബി പഠനത്തിനായി തയ്യാറെടുക്കുകയാണ് ജിതിൻ. എംഞ്ഞഎസ്‌സി സുവോളജിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ് എലിസബത്ത് സാനു. എല്ലാ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.