കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടലിൽ പോവുന്നതിന് കർശനനിയന്ത്രണം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അടുത്തുള്ള സുരക്ഷിതതീരങ്ങളിൽ എത്തണം.
കേരളതീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാദ്ധ്യത മുന്നിൽകണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.