train

കൊച്ചി: കൊവിഡ് മൂലം നിറുത്തിവച്ച രണ്ട് ട്രെയിൻ സർവീസുകൾ കൂടി ഈയാഴ്ച പുനരാരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് പാറ്റ്‌നയിലേക്കും കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കുമുള്ള ട്രെയിനുകളാണ് വീണ്ടുമെത്തുന്നത്. ഇതോടെ ഈയാഴ്ച സർവീസ് പുനരാരംഭിക്കുന്ന കേരളത്തിൽ നിന്നുള്ള ദീർഘദൂരട്രെയിൻ സർവ്വീസുകളുടെ എണ്ണം നാലായി. ബംഗാളിലെ ഷാലിമാറിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.

എറണാകുളത്തിനിന്ന് പാറ്റ്‌നയിലേക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.15നാണ് 02643/44 നമ്പർ ട്രെയിനിന്റെ സർവീസ്. 23നാണ് ആദ്യ സർവീസ്.

മടക്കം വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലേക്കുള്ള 06312/11 ട്രെയിൻ സർവീസ് 21ന് തുടങ്ങും. ശനിയാഴ്ചകളിൽ വൈകിട്ട് 3.45നാണ് സർവീസ്.