ആലുവ: ആലുവ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ അവസാന മണിക്കൂറിൽ വീണ്ടുംമാറ്റം. 10, 23 വാർഡുകളിലാണ് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്ന ദിവസം മാറ്റമുണ്ടായത്. സി.പി.ഐക്ക് നൽകിയ പത്താംവാർഡിൽ തോട്ടക്കാട്ടുകരയിൽ നിന്നുള്ള രമാ രാജനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ പത്രിക നൽകിയപ്പോൾ സമ്പൂർണ സ്വതന്ത്ര എന്ന നിലയിൽ സരിത ജോൺ മാഞ്ഞൂരാനായി സ്ഥാനാർത്ഥി. 23ൽ ബിന്ദു അജിയെയാണ് സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്നലെ പത്രിക നൽകിയത് 20ലെ സിറ്റിംഗ് കൗൺസിലറായ ഷിജിയാണ്. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് മത്സരിക്കുന്നില്ലെന്നാണ് ഷിജി അറിയിച്ചിരുന്നത്. കഴിഞ്ഞതവണ ഷിജി പരാജയപ്പെടുത്തിയ കോൺഗ്രസിലെ സൈജി ജോളിയാണ് ഇത്തവണയും മുഖ്യഎതിരാളി.

നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: 1ഗയിൽസ് ദേവസി പയ്യപ്പള്ളി, 2 ജോബി ജോസ്, 3 വി.എൻ. സുനീഷ്, 4 ഉഷാകുമാരി, 5 ദിവ്യ സുനിൽ, 6 എൽസി സേവ്യർ, 7 സാജിത ഷിബു, 8.ടി.എ. ഷബീന, 9 മോഹനകൃഷ്ണൻ, 10 സരിത ജോൺ മാഞ്ഞൂരാൻ, 11.എം.എൻ. സത്യദേവൻ, 12 മിനി ബൈജു, 13 ഇ.എ. അബൂബക്കർ, 14 ജയ്സൺ തോമസ്, 15 ടി.എസ്. ഷിബില, 16 വി.എ. സഞ്ജയ്, 17 ലീന വർഗീസ്, 18.ജോസ് അക്കരക്കാരൻ, 19 കെ. പത്രോസ്, 20 രാജീവ് സക്കറിയ, 21സിന്ധു ബിജു, 22 കവിത അജി, 23 ഷിജി, 24 ശ്രീലതാ വിനോദ്കുമാർ, 25 ടിന്റു രാജേഷ്, 26 മിസരിബാനു.

എൻ.ഡി.എ പട്ടിക വീണ്ടും ചുരുങ്ങി

ആലുവ നഗരസഭയിൽ 20 സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിക്കുകയും 21ൽ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് അവകാശപ്പെടുകയും ചെയ്ത എൻ.ഡി.എയ്ക്ക് ഇന്നലെ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ 16 വാർഡുകളിൽ മാത്രം സാന്നിദ്ധ്യം. ഇതിൽ രണ്ട് വാർഡുകളിൽ മത്സരിക്കുന്നത് ബി.ഡി.ജെ.എസ് ആണ്.

പത്ത് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത മുന്നണിയിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ ബി.ജെ.പിയുടെ നാല് ബൂത്ത് പ്രസിഡന്റുമാർ രാജിവെച്ചുവെന്നതാണ് മറ്റൊരു വിചിത്ര സംഭവം. കോൺഗ്രസിലെ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി എം.ഒ. ജോൺ മത്സരിക്കുന്ന 20 -ാം വാർഡിലാണ് എൻ.ഡി.എ ചെയർമാൻ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന സിറ്റിംഗ് കൗൺസിലർ എ.സി. സന്തോഷ്‌കുമാർ മത്സരിക്കുന്നത്.

മറ്റ് സ്ഥാനാർത്ഥികൾ: 1 ഇല്ല്യാസ് അലി, 2 എ.വി.എസ്. ആർദത്ത്, 3 കെ.എം. അനിൽകുമാർ, 4 എൻ. ശ്രീകാന്ത്, 5 ഉമാ ലൈജി, 6 പ്രസി ബേബിരാജ്, 7 ദീപ നായർ, 9 പി.ആർ. ഷിബു, 10 ശ്രീലത രാധാകൃഷ്ണൻ, 11 പ്രീത രവീന്ദ്രൻ, 13 എം.കെ. സതീഷ്, 14 പി. പ്രദീഷ്, 15 രമ്യ, 16 ജോയ് വർഗീസ്, 21 ഇന്ദിരാദേവി.

രാജിവെച്ച ലോക്കൽ കമ്മിറ്റിഅംഗത്തിന്റെ ഭാര്യ സ്ഥാനാർത്ഥി

സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയാരോപിച്ച് രാജിവെച്ച സി.പി.എം ലോക്കൽ കമ്മിറ്റിഅംഗം സി.വി. ജെയിംസിന്റെ ഭാര്യ മേഴ്സി ജെയിംസ് നഗരസഭ 24 -ാം വാ‌ർഡിൽ പത്രിക നൽകി. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ശ്രീലത വിനോദ്കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാമുമാണ്. ലോക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ചിലർ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണെന്നാരോപിച്ചാണ് ജെയിംസ് കഴിഞ്ഞ ദിവസം പാർട്ടിവിട്ടത്.