മൂവാറ്റുപുഴ: ആരക്കുഴ- പണ്ടപ്പിള്ളി റോഡിൽ പഴയ ജലവിതരണ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ ഇൗ ഭാഗങ്ങളിൽ ശുദ്ധജലവിതരണം ഭാഗികമായി തടസപ്പെടുന്നതാണ്. ഡിസംബർ 10വരെ നീളുന്ന പ്രവർത്തികൾക്കിടയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജല വിതരണം മുടങ്ങുന്നതിനുള്ള സാദ്ധ്യയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ ജലം ശേഖരിച്ചുവക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.