കൊച്ചി: പ്രത്യേക സന്ദർഭങ്ങളിൽ വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കി ആന്തരിക അവയവങ്ങളിലെ സങ്കീർണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമായ ഇന്റർവെൻഷണൽ റേഡിയോളജി ക്ലിനിക് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലർ, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാൻസ്‌പ്ളാന്റ് തുടങ്ങിയ വിഭാഗങ്ങളിൽ അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീർണതകൾ, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് ഇൻവെൻഷണൽ റേഡിയോളജി പ്രക്രിയയുടെ നേട്ടങ്ങൾ.
ക്ലിനിക്കൽ ഇമേജിംഗ് വിദഗ്ദ്ധർ, വിദേശ പരിശീലനം സിദ്ധിച്ച ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധസംഘത്തിന്റെ സേവനവും ലഭ്യമായിരിക്കും.