nda
മസ്ദൂർ ഭവനിൽ നടന്ന ഏലൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ.സ്ഥാനാർത്ഥികളുടെ സംഗമം

കളമശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം നടന്നു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി, ജില്ലാ സെക്രട്ടറി ആർ.സജികുമാർ, ഉപാദ്ധ്യക്ഷ ഗിരിജ ലെനീ ന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, മുനിസിപ്പൽ സെക്രട്ടറി സീമാ ബിജു, എൽ.ജെ.പി. സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സാജു വടശേരി തുടങ്ങിയവർ പങ്കെടുത്തു.

ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 21 സ്ഥാനാർത്ഥികളെയും പൊന്നാട അണിയിച്ചാദരിച്ചു. മാസ്കും സാനിറ്റൈസറും നൽകി