കുറുപ്പംപടി : തൊടാപറമ്പ് ജാലകം ലൈബ്രറിയിൽ ശിശുദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വേലപ്പൻ മാഷ് നെഹ്‌റു അന്സുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജി ശ്രീകുമാർ ,സെക്രട്ടറി ജിജി സെൽവൻ എന്നിവർ സംസാരിച്ചു.ബാലവേദി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് വേലപ്പൻ മാഷ് സമ്മാനദാനം നടത്തി.