കൊച്ചി: സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിൽ ജില്ലയിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 27ന് നടക്കും. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം രാവിലെ 6 മുതൽ ചോറ്റാനിക്കര ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.