nagesh

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി. നാഗേഷിനെ വിജിലൻസ് അറസ്‌റ്റു ചെയ്‌തു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ചോദ്യംചെയ്യാനായി ഒരു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വി‌ട്ടു.

നാഗേഷ് കൺസൾട്ടൻസിയിലെ സീനിയർ കൺസൾട്ടന്റ് മഞ്ജുനാഥിനെ നേരത്തെ പ്രതിയാക്കിയിരുന്നു. പാലത്തിന്റെ തകർച്ചയ്ക്ക് രൂപകൽപ്പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധർ കണ്ടെത്തി. അതോടെയാണ് രൂപകൽപ്പനയിലെ അഴിമതിയും പരിശോധിച്ചത്. ബംഗളൂരു സ്വദേശിയായ നാഗേഷിനെ ബുധനാഴ്ച കോട്ടയത്തേക്ക് വിളിച്ചു വരുത്തി രാത്രിയിൽ ചോദ്യംചെയ്‌ത ശേഷം ഇന്നലെ രാവിലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇതോടെ, കേസിൽ അറസ്‌റ്റിലായവർ ആറായി.