കൊച്ചി: 26ലെ പൊതുപണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള ഫിഷറീസ് യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയൻ സംസ്ഥാനസമിതി അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചതായി സെക്രട്ടറി ക്ളീറ്റസ് പെരുമ്പിള്ളി അറിയിച്ചു. സംസ്ഥാന സർക്കാർ നേരിടുന്ന അഴിമതിയാരോപണങ്ങളിൽ നിന്നും സ്വജനപക്ഷപാതത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് തിരഞ്ഞെടുപ്പ് കാലത്തെ പണിമുടക്ക്. ക്ഷാമബത്ത കുടിശികയും ശമ്പളപരിഷ്കരണവും യഥാസമയം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. അണികളുടെ നിരാശയും പ്രതിഷേധവും കേന്ദ്രത്തിനുനേരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.