# രണ്ട് ഡിവിഷനിൽ നേർക്കുനേർ
പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്തിൽ മൂന്നു മുന്നണിയിലും സ്ഥാനാർത്ഥികളായതോടെ പതിനൊന്ന് ഡിവിഷനിൽ ത്രികോണമത്സരം ഉറപ്പായി. ഡിവിഷൻ 3 ഗോതുരുത്തും 12 പട്ടണത്തും എൻ.ഡി.എ സ്ഥാനാർത്ഥികളില്ല. ഈ രണ്ടിടത്ത് എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേരാണ് മത്സരം. കഴിഞ്ഞതവണ പതിമൂന്ന് ഡിവിഷനുകളിൽ 11എൽ.ഡി.എഫിനും 2 യു.ഡി.എഫിനുമായിരുന്ന വിജയം. മൂന്നു മുന്നണിയിലെ സ്ഥാനാർത്ഥികളും പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഡിവിഷനുകൾ 1 – മാല്യങ്കര, 2 – മൂത്തകുന്നം, 3 – ഗോതുരുത്ത്, 4 – ചേന്ദമംഗലം, 5 – കോട്ടയിൽ കോവിലകം, 6 – മന്നം, 7 – ചെറിയപ്പിള്ളി, 8 – കൂനമ്മാവ്, 9 – കോട്ടുവള്ളി, 10 – ചാത്തനാട്, 11 – ഏഴിക്കര, 12 – പട്ടണം, 13 – വാവക്കാട്
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: സജന സൈമൺ (1), കെ.എസ്. സനീഷ് (2), നിത സ്റ്റാലിൻ (3), മിനി സാബു (4), ബബിത ദിലീപ് (5), കമല സദാനന്ദൻ (6), ഗാന അനൂപ് (7), ഫ്രാങ്ക്ളിൻ (8), ജെൻസി തോമസ് (9), എ.എസ്. ദിലീഷ് (10), എ.കെ. മുരളീധരൻ (11), സിംന സന്തോഷ് (12), ബാബു തമ്പുരാട്ടി (13).
യു.ഡി.എഫ് സ്ഥാനാർത്ഥികൾ: വീണ റോമു (1), അനിൽ ഏലിയാസ് (2), ഷൈമ തോമസ് (3), പി.വി. മണി (4), ദീപ മാത്തച്ചൻ (5), എം.കെ. ഹബീബ് (6), സീമ എസ്. പിള്ള (7), ആന്റണി കോട്ടയ്ക്കൽ (8), സുഷമ വിൻസെന്റ് (9), സി.എം. രാജഗോപാൽ (10), എൻ.എൻ. പ്രസാദ് (11), അനിത സന്തോഷ് (12), കെ.കെ. ഗിരീഷ് (13)
എൻ.ഡി.എ സ്ഥാനാർത്ഥികൾ: കെ.ടി. സിമി (1), ടി.വി. അഷിംഗ്ഷാൽ (2), ജയശ്രീ പാലിയത്ത് (4), കെ. മഞ്ജുഷ (5), കെ.വി. ഗിരീഷ് (6), രൂപ രാജീവ് (7), രാജു മാടവന (8), മഞ്ജു വിനോദ് (9), അരുൺ ശേഖർ (10), എം.എം. സജീഷ്‌കുമാർ (11), കെ.ആർ. പ്രസാദ് (13).