കൊച്ചി: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ 10.30ന് കൊച്ചിയിൽ ചേരും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിൽ ബി.ജെ.പിയുടെ പുതിയ പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽകുമാർ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ പങ്കെടുക്കും. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഭാരവാഹി യോഗം നേരിട്ട് ചേരുന്നത്. യോഗത്തിൽ 54 ഭാരവാഹികൾ പങ്കെടുക്കും.