കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്‌സ് കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് 'സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര' നടത്തുന്നു.
എന്തിനും ഏതിനും കാറും ബൈക്കും നിരന്തരം ഉപയോഗിക്കുന്നത് കേരളത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് യാത്ര സംഘടിപ്പിക്കുന്നതെന്നു പെഡൽ ഫോഴ്‌സ് സ്ഥാപക ചെയർമാൻ ജോബി രാജു പറഞ്ഞു.
ഡിസംബർ 13 ന് വെളുപ്പിന് തൃപ്പൂണിത്തുറ ഹിൽ പാലസ് ഹോട്ടലിൽ നിന്നു കൊവിഡ് സുരക്ഷ പ്രോട്ടോകോൾ പാലിച്ചാരംഭിക്കുന്ന യാത്ര വൈകിട്ട് മൂന്നാറിലെത്തും. പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. 3 ദിവസം കൊണ്ട് 300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് 15 ന് വൈകിട്ട് തൃപ്പൂണിത്തുറയിൽ തിരിച്ചെത്തും. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898.