കൊച്ചി: മഹാരാജാസ് കോളേജിൽ ബിരുദ,ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി സംവരണ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യു.ജി വിഭാഗത്തിൽ മൂന്ന് ഒഴിവും പി.ജി വിഭാഗത്തിൽ ഒമ്പത് ഒഴിവും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യു.ജി വിഭാഗത്തിൽ 12 ഒഴിവും പി.ജി വിഭാഗത്തിൽ നാല് ഒഴിവുകളും ഉണ്ട്. താത്പര്യമുളള വിദ്യാർത്ഥികൾ 25ന് മുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുകയോ കോളേജ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.