കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പശ്ചിമകൊച്ചിയിൽ നിന്നും ജനവിധി തേടുന്ന ഭാരത് ധർമ്മ ജനസേനയുടെ സ്ഥാനാർത്ഥിസംഗമം തോപ്പുംപടിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
തൃപ്പുണിത്തുറ മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ, മണ്ഡലം ഭാരവാഹികളായ വി.വി. ജീവൻ. സി.ആർ.സുഭഗൻ, ഉമേഷ്, ഉല്ലാസ്,ബിന്ദു സജീവൻ, രാധിക വിബിൻ, സംഗീത സലിം തുടങ്ങിയവർ പങ്കെടുത്തു.