കുറുപ്പംപടി : രായമംഗലം പഞ്ചായത്ത് വാർഡ് 4-ലെ എൽ.ഡി.എഫ് വാർഡ് കൺവൻഷൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ എൽസിപോളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീജിത്ത് പി നായർ സംസാരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജൻ വർഗീസ്, വാർഡ് സെക്രട്ടറി എ എൻ കൃഷ്ണദാസ് എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദീകരണം നടത്തി.