കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ, കുമ്പളങ്ങി ഡിവിഷനുകളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
കടുങ്ങല്ലൂർ ഡിവിഷനിൽ ആന്റണി ജോസഫും കുമ്പളങ്ങിയിൽ സി.വി.സുരേഷുമാണ് പത്രിക സമർപ്പിച്ചത്. നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബി.ജെ.പി.നേതാവ് സി.കെ.ഗോപിനാഥ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, ജില്ലാ പ്രസിഡന്റ് ജോയി എളമക്കര എന്നിവർ സ്ഥാനാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.