വൈപ്പിൻ: നായരമ്പലം തയ്യെഴുത്ത് വഴിയിൽനിന്ന് മോഷണം പോയ കാർ കണ്ടെത്തി. മോഷ്ടാവിനെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. ആലുവ കീഴ്മാട് കൊല്ലംകുടി അതുൽദേവാണ് (28) അറസ്റ്റിലായത്. നായരമ്പലം എത്തറ സാബുവിന്റെ കാറാണ് മോഷണം പോയത്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഞാറക്കൽ സി.ഐ പി.എസ്. ധർമ്മജിത്ത്, എസ്.ഐ പി.ജെ. കുര്യാക്കോസ്, എസ്.സി.പി.ഒ റോബർട്ട് ഡിക്‌സൺ, സി.പി.ഒ ബിനു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.