പറവൂർ: നഗരസഭയിലെ 29 വാർഡുകളിലേയ്ക്ക് 107 പേർ നാമനിർദേശ പത്രിക നൽകി. മുന്നണി സ്ഥാനാർത്ഥികൾക്കു പുറമേ കോൺഗ്രസ് സംരക്ഷണ മുന്നണിയെന്ന പേരിൽ പത്തുപേർ പത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസിലെ നിലവിലുണ്ടായിരുന്ന ഒരു കൗൺസിലറും മുൻ കൗൺസിലറും ഇതിലുണ്ട്. എൻ.ഡി.എക്ക് 9, 24,25 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല. പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലേക്ക് 50 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. വടക്കേക്കര പഞ്ചായത്തിലെ 20 വാർഡുകളിൽ 97 പേരും ഏഴിക്കരയിലെ 14 വാർഡുകളിൽ 53 പേരും ചേന്ദമംഗലത്തെ 18 വാർഡുകളിൽ 79 പേരും ചിറ്റാറ്റുകരയിലെ 18 വാർഡുകളിൽ 81 പേരും പുത്തൻവേലിക്കരയിലെ 17 വാർഡുകളിൽ 77 പേരും പത്രിക നൽകി.