വൈപ്പിൻ: പ്രതിരോധസേനാമേധാവി സർക്കാരിനു സമർപ്പിച്ച ശുപാർശ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നാഷനൽ എക്‌സ് സർവീസ്‌മെൻ വൈപ്പിൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈനികരക്ഷാദിൻ ആചരിച്ച് ഞാറയ്ക്കൽ പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. പ്രസിഡന്റ് ചെറുപുള്ളി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.ജി. മാത്യു, അസിസ്റ്റന്റ് സെക്രട്ടറി ഷെർളിൻ എന്നിവർ പ്രസംഗിച്ചു.