കൊച്ചി: സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച ധനകാര്യവകുപ്പ് മന്ത്രി തോമസ്‌ ഐസക്കിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തി സത്യപ്രതിജ്ഞാലംഘനമാണ് അദ്ദേഹം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.