കൊച്ചി: കുമ്പളങ്ങി ഈഴവോദയസമാജം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി വ്രതാചരണം ഇന്ന് നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, നവകലശപൂജ, വിശേഷാൽ പഞ്ചാമൃത കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്രം തന്ത്രി കെ.കെ. അജയൻ, മേൽശാന്തി സുമേഷ് എന്നിവർ കാർമികത്വം വഹിക്കും. ക്ഷേത്രത്തിൽ എത്തുന്നവർ മാസ്ക് ധരിക്കുന്നതുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.