കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ കേരള മുൻ എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷിനെ പത്താം പ്രതിയാക്കി. നേരത്തെ വിജിലൻസ് ചോദ്യംചെയ്‌തിരുന്നു. കേസിൽ ഇതുവരെ 13 പേർപ്രതികളായി.
കിറ്റ്കോ സീനിയർ കൺസൾട്ടന്റ് എം.എസ്. ഷാലിമാർ, കിറ്റ്കോ പ്രിൻസിപ്പൽ കൺസൾട്ടന്റ് നിഷ തങ്കച്ചി, നാഗേഷ് കൺസൾട്ടൻസി സീനിയർ കൺസൾട്ടന്റ് എച്ച്.എൽ.മഞ്ജുനാഥ്, പൊതുമരാമത്ത് വകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി കെ. സാേമരാജൻ, മുഹമ്മദ് ഹനീഷ്, കിറ്റ്കോ കൺസൾട്ടന്റ് എ.എച്ച്.ഭാമ, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് ജി. സന്തോഷ്, നാഗേഷ് കൺസൾട്ടൻസി മാനേജിംഗ് പാർട്നർ വി.വി.നാഗേഷ് എന്നിവരാണ് ആറു മുതൽ 13 വരെയുള്ള പ്രതികൾ.