നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നും പത്തുഗ്രാം കഞ്ചാവ് പിടികൂടി. കാസർകോട് അമ്പലത്തറ സ്വദേശി സുധിഷിന്റെ (21) ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ നെടുമ്പാശേരി പൊലീസ് മുഖേന നാർക്കോട്ടിക്ക് സെല്ലിന് കൈമാറി.