മരട്: വിശുദ്ധ മാർട്ടിൻപുരം ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾപ്രമാണിച്ച് തുരുത്തിഭഗവതിക്ഷേത്രം പ്രസിഡന്റും സേവാഭാരതി പ്രവർത്തകനുമായ എം.ബി. ബൈജുവിന്റെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി. 28,29 തീയതികളിലാണ് തിരുനാൾ. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആയിരിക്കും തിരുനാളെന്ന് വികാരി ഫാ.ജോസഫ് ചേലാട്ട് പറഞ്ഞു. 19 മുതൽ 27 വരെനവനാൾ നൊവേന,28 ന് വൈകിട്ട് 5-30ന് കൊടികയറ്റം,തുടർന്ന് ദിവ്യബലി,ദിവ്യബലിക്കുശേഷം വാഹനത്തിൽ ജനരഹിത പ്രദക്ഷിണം, 29 ന് രാവിലെ 9ന് തിരുനാൾ ദിവ്യബലി. തുടർന്ന് തിരുനാളിനോടനുബന്ധിച്ച് 101കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റുകൾ നൽകും.
മുൻകാലങ്ങളിലും തിരുനാളിനോടനുബന്ധിച്ച് ഭവനങ്ങൾ നിർമ്മിച്ചു നൽകിയും ചികിത്സാസഹായങ്ങൾ നൽകിയും മാതൃകയായാണ് തിരുനാൾ നടന്നുവരുന്നത്. മുൻ വർഷങ്ങളിൽ മതമൈത്രീസന്ദേശം നൽകിക്കൊണ്ട് തുരുത്തിക്ഷേത്രകമ്മിറ്റിയാണ് തിരുനാളിന് ഉയർത്തുവാനുള്ള കൊടി നൽകിയിരുന്നത്.