ആലുവ: ത്രിതല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. പോളിംഗ് ബൂത്തുകളിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്യാൻ താത്പര്യമുള്ള എൻ.സി.സി കേഡറ്റുകൾ, സർവീസിൽ നിന്നും വിരമിച്ച പൊലീസ് - എക്‌സൈസ് - ഫയർഫോഴ്‌സ് - സൈനിക അർദ്ധസൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷിക്കാം.