നെട്ടൂർ: സാഹോദര്യത്തിന്റെ തണലിലാണ് ഇസ്ലാംമതവും ക്രിസ്തുമതവും രാജ്യത്ത് വളർന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും തൊട്ടുരുമ്മി നിൽക്കുന്നത് സൗഹൃദത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതയോരത്ത് അറേബ്യൻ മാതൃകയിൽ പുനർനിർമ്മിച്ച നെട്ടൂർ മസ്ജിദുൽ ഹിമായയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എ. യൂസഫലി.
ചടങ്ങിൽ മസ്ജിദുൽ ഹിമായ പ്രസിഡന്റ് പി.കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി കെ. ബാബു, കെ.ബി. മുഹമ്മദ്കുട്ടി, മസ്ജിദുൽ ഹിമായ സെക്രട്ടറി സി.എ. ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് എം.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഖത്തീബ് അഫ്‌സൽ മാഫി ദുആയും സുഹൈൽ ഭാരിമി ഖിർഅത്തും നിർവഹിച്ചു.
എം.എ.യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി തന്റെ മാതാവിന്റെ പേരിൽ പുനർനിർമ്മിച്ചതാണ് പള്ളി.