കാലടി: എൽ.ഡി.എഫ് മലയാറ്റൂർ -നീലീശ്വരം കമ്മിറ്റിയിലെ ടി.ഡി. സ്റ്റീഫൻ (ജനാധിപത്യ കേരള കോൺഗ്രസ്) മുന്നണി വിരുദ്ധ നിലപാടു സ്വീകരിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലേക്ക് നാമനിർദേശ പത്രിക നൽകിയതിനെ തുടർന്ന് എൽ.ഡി.എഫ് മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയതായി കൺവീനർ കെ.എൻ. ചന്ദ്രൻ അറിയിച്ചു.