പറവൂർ: ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി എം.പി. ബിനു നാമനിർദേശ പത്രിക നൽകി. ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളിലൊന്ന് മൂത്തകുന്നമാണ്. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റായ എം.പി. ബിനു എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമാണ്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയാരാജ്, പറവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. എം. മോഹൻ എന്നിവരോടൊപ്പമെത്തിയാണ് പത്രിക നൽകിയത്.