# 22 ൽ എൽ.ഡി.എഫും യു.ഡി.എഫും നേരിട്ട് മത്സരിക്കും

ആലുവ: ആലുവ നഗരസഭയിലെ 26 വാർഡുകളിലായി 106 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി എം.എൻ. സത്യദേവൻ മത്സരിക്കുന്ന ഊമൻകുഴിത്തടം 11-ാം വാർഡിലാണ്. നാല് സ്വതന്ത്രർ ഉൾപ്പെടെ ഏഴ് പേർ. കുറവ് പുളിഞ്ചോട് 22 ാം വാർഡിൽ. ഇവിടെ സിറ്റിംഗ് കൗൺസിലർ ജെബി മേത്തറും എൽ.ഡി.എഫിലെ കവിത അജിയും നേരിട്ട് ഏറ്റുമുട്ടും.

നഗരസഭയിലെ ഒന്ന് മുതൽ 13 വരെയുള്ള വാർഡുകളുടെ പത്രികകൾ നഗരസഭ സെക്രട്ടറി മുമ്പാകെയും 14 മുതൽ 26 വരെ വാർഡുകളിലെ പത്രിക ആലുവ വിദ്യാഭ്യാസ ഓഫീസിലുമാണ് സ്വീകരിച്ചത്. ഇന്നലെ 35 പത്രികകളാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്വീകരിച്ചത്. വൈകിട്ട് ഏഴരയോടെയാണ് പൂർത്തിയായത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആലുവ നഗരസഭാ ഹാളിൽ നടക്കും.