പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഇന്ന് നടക്കും. പുലർച്ചെ 5.30ന് മഹാഗണപതി ഹോമം. തുടർന്ന് ഉഷ:പൂജ, ശീവേലി, പന്തീരടിപൂജ.11ന് ദ്രവ്യകലശം, ഉച്ചപ്പൂജ. വൈകിട്ട് ദീപാരാധന, തുടർന് അത്താഴപൂജ.സുബ്രഹ്മണ്യന് 11 ദ്രവ്യങ്ങൾ കൊണ്ടാണ് അഭിഷേകം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടക്കുന്ന ചടങ്ങിൽ മേൽശാന്തി പി.കെ. മധു മുഖ്യകാർമ്മികത്വം വഹിക്കും.