congress

ആലുവ: ഇത്തവണ ആലുവ നഗരസഭ ഭരണം നിലനിർത്താൻ കോൺഗ്രസ് പാടുപെടും. നഗരസഭ ഭരിച്ച കോൺഗ്രസിന് 2015ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേക്കാൾ അധികം ലഭിച്ചത് ആയിരത്തിൽ കുറവ് വോട്ട് മാത്രം. 26 അംഗ കൗൺസിലിൽ മൂന്നുപേർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനും ഒരാൾ ജയിച്ചപ്പോൾ പത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചവർ ഏഴാണ്.

14 പേരെ വിജയിപ്പിച്ച് കേവലഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയതെങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും കേവലഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് നേതാവായിരുന്ന കെ.വി. സരളയെ പാർട്ടി സസ്‌പെൻഡ് ചെയ്തതാണ് കേവലഭൂരിപക്ഷം നഷ്ടമാക്കിയത്.

പ്രതിപക്ഷത്ത് എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളായിരുന്നു. എട്ടുമാസം മുമ്പ് സി.പി.ഐ പ്രതിനിധി മനോജ് ജി. കൃഷ്ണൻ ഗവ. പ്ലീഡറായതോടെ അംഗബലം എട്ടായി ചുരുങ്ങി. ഏക ബി.ജെ.പി അംഗവും രണ്ട് കോൺഗ്രസ് റബലുകളും കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട വനിതയും പിന്നീട് കൗൺസിലിൽ ജനപക്ഷ മുന്നണിയായി.

രാജീവ് സക്കറിയ (എൽ.ഡി.എഫ്), സെബി വി. ബാസ്റ്റ്യൻ (കോൺ റബൽ), സൗമ്യ കാട്ടുങ്ങൽ (കോൺ) എന്നിവരാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. എൽ.ഡി.എഫിലെ പി.സി. ആന്റണിക്കാണ് രണ്ട് വോട്ടായിരുന്നു ഭൂരിപക്ഷം. എൽ.ഡി.എഫിലെ ഓമന ഹരി (6), കോൺഗ്രസിലെ മൂസാക്കുട്ടി (6), കോൺഗ്രസ് റിബൽ കെ. ജയകുമാർ (9) എന്നിവരാണ് പത്തിൽ താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവർ. കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ചത് മനോജ്.ജി.കൃഷ്ണനാണ്. 234 വോട്ട്. നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ജെറോം മൈക്കിൾ, കെ.വി. സരള, ലളിത ഗണേശൻ, ലിജി ജോയി, ജെബി മേത്തർ എന്നിവർക്കാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വാർഡുകളിൽ ലഭിച്ച ഭൂരിപക്ഷം:

വാർഡ് - ഭൂരിപക്ഷം - മുന്നണി

1- 68-കോൺഗ്രസ്

2- 68 -കോൺഗ്രസ്

3- 90-എൽ.ഡി.എഫ്

4- 36-കോൺഗ്രസ്

5- 234-എൽ.ഡി.എഫ്

6- 102-കോൺഗ്രസ്

7- 2 -എൽ.ഡി.എഫ്

8- 98-കോൺഗ്രസ്

9- 105-കോൺഗ്രസ്

10- 1-കോൺ. റിബൽ

11- 1-കോൺഗ്രസ്

12- 65-എൽ.ഡി.എഫ്

13- 177-കോൺഗ്രസ്

14- 6-

15- 69-

16- 15-കോൺഗ്രസ്

17- 1-എൽ.ഡി.എഫ്

18- 80 -കോൺഗ്രസ്

19-127-കോൺഗ്രസ്

20- 22 -കോൺഗ്രസ്

21- 28 -ബി.ജെ.പി

22-148 -കോൺഗ്രസ്

23- 12-കോൺഗ്രസ്

24- 36- എൽ.ഡി.എഫ്

25- 9-കോൺ.റിബൽ

26ൽ 6 കോൺഗ്രസ്